മക്ക: അറഫയിൽ കർമനിരതരായി തനിമ വളൻറിയർമാർ. ഹജ്ജിെൻറ സുപ്രധാന കർമമായ അറഫാ സംഗമത്തിന് എത്തിയ തീർഥാടകർക്ക് തനിമ ഹജ്ജ് സെല്ലിന് കീഴിലെത്തിയ വളൻറിയർമാരുടെ സേവനം വലിയ ആശ്വാസമായി മാറി. ദുൽഹജ്ജ് എട്ടിന് തന്നെ വളൻറിയർമാർ ക്യാമ്പിലെത്തിയിരുന്നു. നാല് ടീമുകളാക്കി തിരിച്ചു വീൽ ചെയറുകൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും നൽകി വളൻറിയർമാരെ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി ഒരുക്കി.
ആദ്യ തീർഥാടകൻ അറഫയിൽ എത്തിയത് മുതൽ വളൻറിയർ സംഘം അറഫ മെട്രോ സ്റ്റേഷൻ രണ്ടിലെത്തി സേവനങ്ങൾ ആരംഭിച്ചിരുന്നു. മെട്രോ ട്രെയിനിലെത്തിയ ഹാജിമാരെ സ്റ്റേഷനിൽ വെച്ച് തന്നെ അവരുടെ മുത്തവ്വഫുകൾ തിരിച്ചു കൃത്യമായി അവരുടെ ടെൻറുകളിലേക്ക് വഴിതിരിച്ചുവിടാൻ അജാസ് കൊട്ടൂർ, ഹിഷാം എന്നിവർ എന്നിവർ നേതൃത്വം നൽകി. മെട്രോയിലെത്തുന്ന അവശരായ നിരവധി ഹാജിമാരെ റഷീദ് സഖാഫ്, അൻഷാദ് കൊണ്ടോട്ടി എന്നിവരുടെ നേതൃത്വത്തിൽ വീൽ ചെയറിൽ അവരുടെ ടെൻറുകളിൽ എത്തിച്ചു. അവസാന ഹാജി അറഫയിലെത്തുന്നത് വരെ മെട്രോ സ്റ്റേഷനിൽ സേവനം തുടർന്നു.
പുരുഷ പിന്തുണയില്ലാതെ എത്തിയ വനിത തീർഥാടകരുടെ ക്യാമ്പുകളിൽ വനിത വളൻറിയർമാർ നിരവധി പ്രശ്നങ്ങൾക്ക് ആശ്വാസം പകരാൻ പ്രവർത്തിച്ചു. ടെൻറുകൾ കണ്ടെത്താനും ഭക്ഷണ-പാനീയ വിതരണത്തിനും അവശരായവരെ വീൽചെയറിൽ അവരുടെ ടെൻറുകളിലെത്തിക്കാനും ഷാനിബ നജാത്, മുന അനീസ് എന്നിവരുടെ നേതൃത്വത്തിൽ വനിതകൾ അറഫയിൽ കർമനിരതരായി. പ്രതികൂല കാലാവസ്ഥ കാരണം മെഡിക്കൽ സപ്പോർട്ട് ആവശ്യമുള്ള ഹാജിമാരെ ആശുപത്രികളിൽ എത്തിച്ചു അവശ്യ ചികിത്സകൾ നൽകാൻ ഡോ. ശൈഖ് ഉമർ, ഖലീൽ അലി, ഷാനവാസ് കോട്ടയം, നാസർ വാഴക്കാട്, ആരിഫ സത്താർ എന്നിവർ നേതൃത്വം നൽകി.
ശക്തമായ ചൂടിൽ ഹാജിമാർക്ക് ആശ്വാസമായി പാദരക്ഷകൾ വിതരണം ചെയ്യുക, ഹാജിമാരെ ടെൻറുകളിൽ എത്തിക്കുക, ടെൻറുകളിൽ നിന്ന് വഴിതെറ്റുന്ന ഹാജിമാരെ തിരിച്ചെത്തിക്കുക, വീൽചെയറിൽ വന്ന ഹാജിമാരെ ടെൻറുകളിലേക്കും തിരിച്ചും എത്തിക്കുക, വിവിധ ഹജ്ജ് സർവിസ് കമ്പനി ഓഫീസുകൾ കേന്ദ്രീകരിച്ച് ടെൻറുകളിലുള്ള പ്രശ്നങ്ങൾക്ക് അറിയിച്ച് പരിഹാരം കണ്ടെത്തുക തുടങ്ങിയ ശ്രമകരമായ സേവന പ്രവർത്തനങ്ങളാണ് അറഫയുടെ മുഴുദിനം ശക്തമായ ചൂടിനെ അവഗണിച്ചും വളൻറിയർമാർ ചെയ്തതെന്ന് നേതൃത്വം അറിയിച്ചു.
ദുൽഹജ്ജ് 10 മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വളൻറിയർമാർ മിനയിൽ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂർ സേവനം അനുഷ്ഠിക്കുന്നുണ്ട്. അറഫ സേവനങ്ങൾക്ക് വളൻറിയർ കൺവീനർ അബ്ദുൽ ഹക്കീം ആലപ്പുഴ, അറഫ ഓപ്പറേഷൻ കോഓഡിനേറ്റർ ശമീൽ ചേന്ദമംഗല്ലൂർ, വളൻറിയർ സഹ കൺവീനർമാരായ സഫീർ മഞ്ചേരി, ഷഫീഖ് പട്ടാമ്പി, വനിത കോഓഡിനേറ്റർ ഷാനിബ നജാത് എന്നിവർ നേതൃത്വം നൽകി. 20 ലക്ഷം ഹാജിമാർ ഒരുമിച്ചുകൂടിയ അറഫയിൽ വളൻറിയർമാരുടെ സേവനം ഏറെ ആശ്വാസം നൽകിയതായി നിരവധി ഹാജിമാർ സാക്ഷ്യപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.