മക്ക: ഹജ്ജ് കർമങ്ങൾക്കായി പുറപ്പെടാൻ ഒരുങ്ങുന്ന രോഗികളായ ഹാജിമാർക്ക് തനിമ വീൽചെയർ വിതരണം ചെയ്തു. ഹാജിമാർ മക്കയിലെത്തിയത് മുതൽ അവരുടെ താമസസ്ഥലങ്ങൾ സന്ദർശിച്ച് ഹാജിമാരുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും രോഗികളായ ഹാജിമാരെ പ്രത്യേകം കണ്ടെത്തി പുതിയ വീൽചെയറുകൾ എത്തിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇതിനായി മെഹ്ബൂബ് കരുവൻപൊയിലിെൻറ നേതൃത്വത്തിൽ പ്രത്യേക വിങ് തന്നെ രൂപവത്കരിച്ചിരുന്നു. ഇവരിൽനിന്ന് കൂടുതൽ ആവശ്യക്കാരായ ഹാജിമാരെ കണ്ടെത്തിയാണ് വീൽചെയർ വിതരണം നടത്തുന്നത്. നമസ്കരിക്കാനുള്ള കസേരകളും വിതരണം ചെയ്യുന്നുണ്ട്. റഷീദ് സഖാഫ്, ഷാനിബ നജാത്, മനാഫ് കുറ്റ്യാടി, മുന അനീസ്, സഫീറ ഷമീർ, ഷമീർ കാസർകോട് എന്നിവർ വീൽചെയർ വിതരണത്തിന് നേതൃത്വം നൽകി. വീൽചെയർ ആവശ്യമുള്ള തീർഥാടകർ തനിമ മക്ക വളൻറിയർ ടീമുമായി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.