ജിദ്ദ: അകലങ്ങളിലിരുന്ന് ഈദ് ആഘോഷിക്കാൻ വനിതകൾക്ക് അവസരമൊരുക്കി തനിമ ജിദ്ദ നോർത്ത് വനിത വിഭാഗം ഓൺലൈൻ ഈദ് കലാസന്ധ്യ സംഘടിപ്പിച്ചു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മാരിയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നജാത്ത് സക്കീർ അധ്യക്ഷത വഹിച്ചു. മുഖ്യാഥിതിയായി പരിപാടിയിൽ പങ്കെടുത്ത യുവഗായിക സിദ്റത്തുൽ മുൻതഹയുടെ ഗാനങ്ങൾ കലാസന്ധ്യയെ കൂടുതൽ വശ്യമാക്കി.
നിശ ഷിബു, തസ്ലീമ അഷ്റഫ്, സമീന, ബുഷ്റ റിജോ, നിഹാല, തസ്നീം നിസാർ, തസ്ലീം അനസ്, മിസ്രിയ, സലീന ഇസ്മാഇൗൽ, സോഫിയ സുനിൽ, ഷക്കീല മജീദ് എന്നിവർ കവിത, ഗാനം, നിമിഷപ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. 'ഗൾഫ് മാധ്യമം' ദിനപത്രത്തിലെ വാർത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം അരങ്ങേറി. റുക്സാന മൂസ, സി.എച്ച്. ബഷീർ എന്നിവർ സംസാരിച്ചു. റഷീദ സ്വാഗതവും ജമീല നന്ദിയും പറഞ്ഞു. അമീന സാൻഡി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.