യാംബു: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ തലയെടുപ്പോടെ നിൽക്കുന്ന പാറകളിൽ തീർത്ത പ്രകൃതി ശിൽപങ്ങൾ സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയാകുന്നു. 15,000 വർഷം പഴക്കമുണ്ടെന്ന് ചരിത്ര, പുരാവസ്തു ഗവേഷകർ കണ്ടെത്തിയ മനോഹര രൂപങ്ങൾ കൊത്തിയെടുത്തപോലുള്ള പ്രകൃതിദത്ത ശിലാ ശിൽപങ്ങളാണ് ചരിത്രകുതുകികളെയും വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നത്.
തബൂക്കിലെ 'അൽനസ്ല'പാറ, വടക്കുപടിഞ്ഞാറൻ സൗദിയിലെ അൽവജ്ഹിലെ 'അൽജമൽ'പാറ എന്നിവ ചരിത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തിയ അപൂർവ ശിൽപങ്ങളാണ്. എട്ട് മീറ്റർ നീളമുള്ള അൽനസ്ല പാറ കൃത്യമായി പകുതിയായി മുറിച്ച പോലെയാണ് കാണുന്നത്. പാറ പ്രകൃതിദത്തമായി പിളർന്നതാണ്. എന്നാൽ, അത് ആരോ കത്തികൊണ്ട് കൃത്യമായി മുറിച്ചപോലെയാണ് കാണപ്പെടുന്നത്. ചരിത്രകാരന്മാർക്കും ഭൗമശാസ്ത്രജ്ഞർക്കും ഈ പിളർപ്പിെൻറ യഥാർഥ കാരണം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 2,800 വർഷം മുമ്പ് ഈ പ്രദേശത്ത് വസിച്ചിരുന്ന അറേബ്യൻ ഗോത്രമായ 'തമൂദി'െൻറ കാലം വരെ പാറ പിളർന്നിരുന്നില്ലെന്ന് നിഗമനത്തിലെത്തിയ ചരിത്രകാരന്മാരുമുണ്ട്.
15,000 വർഷത്തിെൻറ കാലപ്പഴക്കം ഈ പാറക്കുണ്ടെന്ന് സൗദിയിലെ പ്രമുഖ ഭൗമശാസ്ത്രജ്ഞൻ അബ്ദുൽ അസീസ് ബിൻലാബൻ അഭിപ്രായപ്പെട്ടു. പ്രകൃതിയുടെ കലാപരമായ ഈ ശിൽപത്തിെൻറ പരിസര പ്രദേശങ്ങളിൽ യുഗാന്തരങ്ങളിൽ പല നാഗരിക സംസ്കാരങ്ങളും ഉടലെടുത്തിരുന്നതായി ഗവേഷകർ പറയുന്നു. വിനോദ സഞ്ചാരികൾക്കും ചരിത്രാന്വേഷകർക്കും തുറന്നുവെക്കപ്പെട്ട പ്രകൃതിദത്തമായ കാഴ്ചാനുഭവം ഏറെ ഹൃദ്യമാണ്. അൽവജ്ഹ് നഗരത്തിൽനിന്ന് അഞ്ച് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന 'അൽജമൽ'പാറ ഒട്ടകത്തിെൻറ രൂപത്തിലുള്ളതാണ്. ചുണ്ണാമ്പുകല്ലുകൾ ചേർന്ന് രൂപമാറ്റം സംഭവിച്ചതാണ് ഇൗ പാറ എന്നാണ് നിഗമനമെന്ന് പുരാവസ്തു വിദഗ്ധൻ നജ്ല അൽസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.