റിയാദ്: കഴിഞ്ഞ ദിവസം സൗദിയിൽ മരിച്ച കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ കോവുമ്മൽ നജീബിെൻറ (45) വിയോഗത്തിൽ കൂരാച്ചുണ്ട് അസോസിയേഷൻ ഓഫ് സൗദി അറേബ്യ അനുശോചിച്ചു. സംഘടനയുടെ എക്സിക്യൂട്ടിവ് അംഗമായിരുന്നു മരിച്ച നജീബ്. 19 വർഷമായി സകാക്കയിൽ ടാങ്കർ ഡ്രൈവറായിരുന്നു നജീബ്. മൂന്നാഴ്ച മുമ്പ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഗവൺമെൻറ് സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തനിയെ ശ്വാസമെടുക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്ന അവസ്ഥയിലേക്ക് തിരിച്ചെത്തിയെങ്കിലും വളരെ പെട്ടെന്ന് ആരോഗ്യനില വഷളാവുകയും ഹൃദയാഘാതം സംഭവിച്ച് മരിക്കുകയുമായിരുന്നു. 10 മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ മൂന്നു കുട്ടികളുണ്ട്. ഖബറടക്കം സകാകയിൽ നടന്നു. ഖബറടക്കത്തെ തുടർന്ന് ഓൺലൈനിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ പ്രസിഡൻറ് അസീസ് അൽമാലിക്കി അധ്യക്ഷത വഹിച്ചു.
സുധീർ ഹംസ, മുഹമ്മദ് കോവുമ്മൽ, കെ.കെ.എം.പി നിസാർ, ഫൈസൽ നടൂപറമ്പിൽ, അബ്ദുൽ സലാം ബുഹാരി, ഇസ്മാഇൗൽ ചാലിടം, എ.കെ.എസ്. ഷംസീർ, ഒ.കെ. ഇസ്മാഇൗൽ, ഒ.കെ. അജീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.എം. ബഷീർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.