ഖമീസ് മുശൈത്തിൽ മരിച്ച അബ്ദുൽ റസാഖി​െൻറ മയ്യിത്ത് ഖബറടക്കി

അബ്ഹ: ന്യൂമോണിയ ബാധിച്ച് ഖമീസ് മുശൈത്ത് ജി.എൻ.പി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് ആലത്തൂർ പുതുക്കോട് തച്ചനകണ്ടി ഗുരുക്കൾ ഹൗസിൽ അബ്ദുൽ റസാഖി​െൻറ മയ്യിത്ത് ഖമീസ് മുശൈത്തിലെ മസ് ലൂം മഖ്ബറയിൽ ഖബറടക്കി. 20 വർഷത്തിലധികമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഖമീസ് മുശൈത്തിലെ സനാഇയ റോഡിൽ മിനിമാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരിന്നു.

ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം വളണ്ടിയറുമായ ഹനീഫ മഞ്ചേശ്വരത്തിൻ്റെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി. ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് ബ്ലോക്ക് ഭാരവാഹികളായ മൊയ്തീൻ കോതമംഗലം, സാദിഖ് ചിറ്റാർ, ഇല്യാസ് ഇടക്കുന്നം എന്നിവർ കബറടക്ക ചടങ്ങിന് നേതൃത്വം നൽകി.

Tags:    
News Summary - The body of Abdul Razaq who died in Khamis Mushait was buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.