റിയാദിൽ മരിച്ച അഹ്മദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെ ശുമൈസി ആശുപത്രിയിൽ മരിച്ച മലപ്പുറം തയ്യാല ഓമച്ചപുഴ സ്വദേശി ഞാറകടവത്ത് വീട്ടിൽ അഹ്‌മദിന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞദിവസം രാത്രി പുറപ്പെട്ട റിയാദ്-കൊളംബോ, കൊളംബോ-കൊച്ചി വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഒമച്ചപുഴ താഴെ പള്ളിയിൽ ഖബറടക്കി. പിതാവ്: പരേതനായ മമ്മദ്, മാതാവ്: അവ്വ ഉമ്മ, ഭാര്യ: സുലൈഖ, മക്കൾ: മുഹമ്മദ്‌ നുഹ്മാനുൽ ശിബ്‌ലു, ദിൽഷാ ഷിബില, ഫിൻഷാ ഷിബില. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലയച്ചത്.

Tags:    
News Summary - The body of Ahmad, who died in Riyadh, was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.