മദീന: ഒക്ടോബർ 28ന് മദീനയിൽ മരിച്ച തൃശൂർ ദേശമംഗലം സ്വദേശി കോഞ്ഞികുണ്ടിൽ മുഹമ്മദിെൻറ (60) മൃതദേഹം മദീനയിൽ ഖബറടക്കി. വർഷങ്ങളായി മദീനയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് നെഞ്ചുവേദനയെ തുടർന്നാണ് മരിച്ചത്. വീടുമായി ബന്ധപ്പെടാത്തതിനെ തുടർന്ന് ഈ മാസം രണ്ടിന് മദീനയിലെ കെ.എം.സി.സി പ്രവർത്തകരുടെ അന്വേഷണത്തിലാണ് ആശുപത്രിയിൽ മരിച്ചതായി അറിഞ്ഞത്.
നിയമനടപടികൾക്കുശേഷം ചൊവ്വാഴ്ച പുലർച്ചെ കെ.എം.സി.സി പ്രവർത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ബഖീഅയിൽ ഖബറടക്കി. ഭാര്യ: റുഖിയ. മക്കൾ: അലീഷ, ലൈല, ഷെയ്ല. മരുമക്കൾ: ഷെഫീക്ക്, അബ്ബാസ്, മൊയ്തീൻ. നടപടിക്രമങ്ങൾക്ക് കെ.എം.സി.സി പ്രവർത്തകരായ റഫീഖ് കണ്ണൂർ, മുജീബ് കോതമംഗലം, അഷ്റഫ് ഒമാനൂർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജിദ്ദ കെ.എം.സി.സി) എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.