റിയാദ്: മുസാഹ്മിയയിൽ മരിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷെമീം മുഹമ്മദ് യൂസഫിെൻറ (32) മൃതദേഹം റിയാദിൽ ഖബറടക്കി. മുസാഹ്മിയയിലെ താമസസ്ഥലത്താണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. മുസാഹ്മിയയിലെ സ്പെയർ പാർട്സ് കടയിൽ ജീവനക്കാരനായിരുന്നു. ഭാര്യയും ആറും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളുമുണ്ട്.
മുൻ പ്രവാസിയായ മുഹമ്മദ് യൂസഫാണ് പിതാവ്. മാതാവ്: നസീമാബീവി. റിയാദ് അൽൈഹറിന് സമീപമുള്ള മൻസൂരിയയിലെ മഖ്ബറയിലാണ് മൃതദേഹം മറവു ചെയ്തത്. ബന്ധുവായ സുധീർ അബ്ദുൽ അസീസും കേളി ജീവകാരുണ്യ വിഭാഗവുമാണ് മരണാനന്തര നിയമനടപടി പൂർത്തിയാക്കിയത്. കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കൺവീനർ നിസാർ റാവുത്തർ, കേന്ദ്ര ജീവകാരുണ്യ കൺവീനർ മധു പട്ടാമ്പി എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.