ജിദ്ദ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സൗദിയിലെത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദ് ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ അബ്ദുൽ അസീസ്, യു.കെയിലെ സൗദി അംബാസഡർ പ്രിൻസ് ഖാലിദ് ബിൻ ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
തുടർന്ന് റിയാദിലെ അൽ യമാമ കൊട്ടാരത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചു. ശേഷം ഇരുവരും ഔദ്യോഗിക ചർച്ച നടത്തി. യുക്രൈയ്നിലെ സംഭവവികാസങ്ങൾ ഉൾപ്പെടെ പൊതു താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ഇരുവരും അവലോകനം ചെയ്തു.
വിവിധ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി സഹകരണവും വികസിപ്പിക്കാനുള്ള അവസരങ്ങളും ചർച്ച ചെയ്തു. വിവിധ വകുപ്പ് മന്ത്രിമാരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.