ജിസാന്‍: കനത്ത മഴയെത്തുടർന്ന് വെള്ളപ്പാച്ചിലിൽ കാർ ഒഴുക്കിൽപെട്ടു. ജിസാനിലെ മെയിന്‍ റോഡിലാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലിനിടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. റോഡിന്റെ ഇരുവശങ്ങളിലുമായി ഏതാനും സൗദി പൗരന്മാര് അപകടത്തിന് സാക്ഷികളായെങ്കിലും ഡ്രൈവറെ സഹായിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
കാര്‍ ഒഴുക്കില്‍പ്പെടുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സൗദിയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്വരകളും റോഡുകളും മുറിച്ചുകടക്കുന്നത് 10,000 റിയാല്‍ പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.