കോൺസുലാർ സംഘം മേയ് 20ന് യാംബു സന്ദർശിക്കും

യാംബു: പ്രവാസികൾക്ക് ആവശ്യമായ സേവനം ലഭിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ മേയ് 20ന് യാംബു മേഖല സന്ദർശിക്കും. യാംബു ടൗണിലെ മിഡിൽ ഈസ്റ്റ് ഹോട്ടലിലാണ് (നോവ പാർക്ക് ഓഡിറ്റോറിയം) സന്ദർശനം. രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യമായ സേവനം ലഭിക്കും.

പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനം ആവശ്യമുള്ള യാംബു മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തീയതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ മുൻകൂട്ടി അപ്പോയ്ൻമെന്‍റ് എടുക്കണം. മുൻകൂട്ടി ബുക്കിങ് ഇല്ലാത്തവർക്ക് കോൺസുലേറ്റ് സേവനം ലഭിക്കില്ല. അധികൃതർ നിർദേശിക്കുന്ന കോവിഡ് മുൻകരുതൽ പാലിക്കണം. 'തവക്കൽനാ'ആപ് ഡൗൺലോഡ് ചെയ്ത് സ്റ്റാറ്റസ് ഹാജരാക്കണമെന്നും കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. സൗദി അധികൃതർ നൽകുന്ന നിയമനിർദേശം പാലിച്ചുവേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

Tags:    
News Summary - The consular delegation will visit Yambu on May 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.