റിയാദ്: എഴുത്തുകാരനും റിഹാബിലിറ്റേഷൻ കൺസൾട്ടന്റുമായ ഡോ. കെ.ആർ. ജയചന്ദ്രന്റെ ചലഞ്ചിങ് ദ ചലഞ്ചസ് എന്ന പുതിയ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം സഞ്ചാരിയും കേരള പ്ലാനിങ് ബോർഡ് അംഗവുമായ സന്തോഷ് ജോർജ് കുളങ്ങര റിയാദിൽ നിർവഹിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസത്തിലെ വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളുമാണ് മുഖ്യമായും പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.
വിദ്യാഭ്യാസ പാഠ്യപദ്ധതി, ബിഹേവിയർ മാനേജ്മെന്റ്, ഇൻക്ലൂസിവ് എജുക്കേഷൻ, ഗുണനിലവാരം, തൊഴിൽ വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളിൽ 12 ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാറ്റത്തിന്റെ പാതയിലെ വിദ്യാഭ്യാസത്തിന് ഈ പുസ്തകം മുതൽക്കൂട്ടാകുമെന്ന് സന്തോഷ് കുളങ്ങര അഭിപ്രായപ്പെട്ടു. ന്യൂ ഡൽഹിയിലെ ബ്ലൂ റോസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം മേയിൽ ഇന്ത്യയിൽ പുറത്തിറങ്ങും.
വളരെ പ്രാധാന്യമുള്ള ഈ വിഷയങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സന്തോഷ് ജോർജിനൊപ്പം ഡോ. മുഹമ്മദ് ഷാഫി ദുബൈ, ഡേവിഡ് ലൂക്ക്, നൗഷാദ് കിളിമാനൂർ, ബോണി ജോയ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.