പട്ടാമ്പി സ്വദേശിയുടെ മൃതദേഹം റിയാദിൽ നിന്ന്​ നാട്ടിൽ കൊണ്ടുപോയി

റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച പാലക്കാട്​ പട്ടാമ്പി പുലമന്തോൾ കൊപ്പം വിളയൂര്‍ സ്വദേശി നിമ്മിണികുളം മഹൽ കൊളക്കാട്ടിൽ അബ്​ദുൽ റഷീദിെൻറ (54) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. എയർ ഇന്ത്യാ എക്​സ്​പ്രസ്​ വിമാനത്തിൽ കോഴിക്കോട്ട്​ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നിമിനികുളം ജുമാ മസ്ജിദിൽ ഖബറടക്കി. 30 വർഷത്തോളം യു.എ.ഇയിലും സൗദിയിലും പ്രവാസിയായിരുന്ന ഇദ്ദേഹം മൂന്ന്​ മാസം മുമ്പാണ്​ അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.

ഒരാഴ്​ച മുമ്പ്​ റിയാദ് നസിം അൽഹസർ ആശുപത്രിയിലാണ്​ മരിച്ചത്​. മകൻ അർഷാദ് അതിന്​ ഒരാഴ്ച്ച മുമ്പാണ് തൊഴിൽ വിസയിൽ റിയാദിൽ എത്തിയത്. പിതാവ്: മൊയ്ദീൻ (പരേതൻ), മാതാവ്: നഫീസ (പരേത), ഭാര്യ: സുനീറ, മറ്റ്​ മക്കൾ: അൻഷാദ്, ഫാത്തിമ ഷദ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ ഭാര്യാസഹോദരൻ മുജീബിനെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരാണ്​ രംഗത്തുണ്ടായിരുന്നത്​.

Tags:    
News Summary - The dead body of a native of Pattambi was brought home from Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.