ജിദ്ദ: ഹജ്ജിനായി മുഴുവൻ തീർഥാടകരും മിനയിലെത്തിയത് ഞായറാഴ്ച വൈകീേട്ടാടെ.ശനിയാഴ്ച രാവിലെ മുതൽ മക്കക്കു സമീപം ഒരുക്കിയ നാലു കേന്ദ്രങ്ങളിൽ തീർഥാടകരെ സ്വീകരിക്കാൻ തുടങ്ങിയിരുെന്നങ്കിലും ആരോഗ്യ മുൻകരുതൽ പാലിച്ച് സമയബന്ധിതമായാണ് തീർഥാടകരെ മിനയിലെത്തിച്ചത്. ശനിയാഴ്ച രാത്രിയോടെ പകുതിയിലധികം തീർഥാടകർ മിനയിലെത്തിയിരുന്നു.
ബാക്കിയുള്ളവർ ഞായറാഴ്ച ത്വവാഫുൽ ഖുദൂം നിർവഹിച്ചശേഷമാണ് മിനയിലെത്തിയത്. തീർഥാടകർക്ക് തമ്പുകളിൽ വേഗമെത്താൻ പാതകൾക്ക് പ്രത്യേക കളറുകൾ നൽകി വേർതിരിച്ചിരുന്നു. സുരക്ഷ അകമ്പടിയോടെയായിരുന്നു ബസുകളിൽ തീർഥാടകരുടെ യാത്ര.കാൽനടയാത്രക്ക് വിലക്കേർപ്പെടുത്തിയതിനാൽ മിനയിലെ താമസസ്ഥലം വരെ ബസ് സൗകര്യവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.