റിയാദ്: ചെമ്മാട് റിയാദ് പ്രവാസി കൂട്ടായ്മ 'സ്നേഹാദരം ചെമ്മാട്' എന്ന പേരിൽ വിവിധ മേഖലകളിൽ മികവ് പുലർത്തുന്നവരെ ആദരിക്കാൻ പരിപാടി സംഘടിപ്പിച്ചു. ചെമ്മാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരേയും കോവിഡ് കാലത്ത് പ്രവാസലോകത്തും ചെമ്മാട് പ്രദേശത്തും സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെയും ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ സോഫ്റ്റ് ബേസ്ബാൾ താരത്തെയുമാണ് ആദരിച്ചത്. തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉപഹാരവിതരണം നിർവഹിച്ചു. നഗരസഭ വൈസ് പ്രസിഡൻറ് സി.പി. സുഹറാബി, കൗൺസിലർമാരായ സി.പി. ഇസ്മാഈൽ, കെ.ടി. വാഹിദ, സോണ രതീഷ്, ജാഫർ കുന്നത്തേരി, ഇക്ബാൽ കല്ലുങ്ങൽ, കൃഷ്ണൻ കോട്ടുമല, കോയ മാട്ടിൽ, സി.പി.എ. വഹാബ്, കെ.പി. മജീദ്, എ.കെ. മുസ്തഫ, സുഫ്യാൻ അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു. അനിൽ കുമാർ കരുമാട്ട്, സി. നസീർ, കെ.പി. മുജീബ്, രതീഷ്, അസീസ്, ശുകൂർ, മുസ്തഫ പൂങ്ങാടൻ, നിസാർ ചെമ്പ, സി.ടി. മുസ്തഫ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.