ജിദ്ദ: നാട്ടിൽ അവധിയിലായിരുന്ന ജിദ്ദയിലെ പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം വലിയോറ കളിക്കടവ് സ്വദേശി വൈദ്യക്കാരൻ ശാഹുൽ ഹമീദാണ് (43) ബുധനാഴ്ച രാത്രിയോടെ മരിച്ചത്. ജിദ്ദയിലെ ഹയ്യുന്നസീമിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തു വരുകയായിരുന്നു.
ഇൗ വർഷം ജൂണിലാണ് അവധിക്ക് നാട്ടിൽ പോയത്. സൗദിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിനിടെയാണ് മരണം. ഐ.സി.എഫ് ഹയ്യുന്നസീം ഏരിയ പ്രസിഡൻറായി പ്രവർത്തിച്ചുവരുകയായിരുന്നു. പിതാവ്: പരേതനായ വാകേരി അലവി ഹാജി. മാതാവ്: പരേതയായ ആയിശ ഹജ്ജുമ്മ. ഭാര്യ: മുനീറ. മക്കൾ: അബ്ദു സമീഹ്, അബ്ദുസ്സമദ്, ആയിശ ബൽകീസ്, ആഷിർ മുഹമ്മദ്, സഹോദരങ്ങൾ: പാത്തുമ്മു, മാമ്മതിയ, പരേതരായ കുഞ്ഞിമുഹമ്മദ് കുട്ടി, നഫീസ, മുഹമ്മദ് ഇക്ബാൽ.പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ശാഹുൽ ഹമീദിെൻറ നിര്യാണത്തിൽ ജിദ്ദ ഐ.സി.എഫ് അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.