റിയാദ്: രണ്ട് ലക്ഷത്തോളം കുട്ടികൾ രജിസ്റ്റർ ചെയ്ത ആഗോള വിജ്ഞാനോത്സവമായ മലർവാടി ടീൻസ് ലിറ്റിൽ സ്കോളർ മത്സരം ആദ്യറൗണ്ടിന് വെള്ളിയാഴ്ച തുടക്കമായി. 25, 27 തീയതികളിൽ നടന്ന ട്രയൽ പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് മത്സരം തുടങ്ങുന്നത്. യു.പി തലത്തിലുള്ള മത്സരത്തിനാണ് തുടക്കമായത്. ശനിയാഴ്ചയും മത്സരം തുടരും. ഫെബ്രുവരി ആറിന് എൽ.പി, ഹൈസ്കൂൾ മത്സരങ്ങൾ നടക്കും.
ഓൺലൈൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ കൊടുക്കുന്നു. രജിസ്റ്റർ ചെയ്ത അതേ മൊബൈൽ നമ്പർതന്നെ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. പഴയ ആപ് ഇൻസ്റ്റാൾ ചെയ്ത കുട്ടികൾ അപ്ഡേറ്റ് ചെയ്ത് ആണ് ഉപയോഗിക്കേണ്ടത്. നേരിട്ട് വെബ്സൈറ്റിൽ കയറിയും ലിറ്റിൽ സ്കോളർ പരീക്ഷ എഴുതാവുന്നതാണ്. എല്ലാ സംശയങ്ങൾക്കും പരിഹാരമായി വെബ്സൈറ്റിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. മത്സരം നടക്കുന്ന സമയത്ത് എന്ത് പ്രശ്നങ്ങളുണ്ടായാലും അവർക്ക് ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.