ജുബൈൽ: വാദി അൽ ദവാസിറിലെ അഡ്മിനിസ്ട്രേറ്റിവ് കോടതി പൂർണമായും ഡിജിറ്റൽ കോടതിയായി മാറുമെന്ന് സൗദി അറേബ്യയുടെ ഗ്രീവൻസ് ബോർഡ് അറിയിച്ചു. സംയോജിത ഡിജിറ്റൽ സേവനങ്ങൾക്കായുള്ള ജുഡീഷ്യൽ നടപടി എന്ന നിലയിലാണ് ഈ പരിവർത്തനം പ്രാബല്യത്തിൽ വരുന്നത്. ബോർഡ് ഓഫ് ഗ്രീവൻസ് ചെയർമാനും അഡ്മിനിസ്ട്രേറ്റിവ് ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റുമായ ശൈഖ് ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ യൂസുഫാണ് തീരുമാനം പുറത്തുവിട്ടത്. ഫെബ്രുവരി 16 മുതൽ കോടതി പ്രവർത്തനക്ഷമമാകുകയും വിദൂരസേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ഇതോടെ, വാദി അൽ ദവാസിർ കോടതി സൗദി അറേബ്യയിലെ ആദ്യ ഡിജിറ്റൽ അഡ്മിനിസ്ട്രേറ്റിവ് കോടതിയായി മാറും.
ഇടപാടുകളുടെയും ഭരണത്തിന്റെയും ഡിജിറ്റലൈസേഷൻ സാർവത്രികമാവുകയും ദ്രുതഗതിയിലുള്ള വികസനത്തിന് ഡിജിറ്റൽ വഴി ലക്ഷ്യങ്ങൾ നടപ്പാക്കാൻ ബോർഡ് ഓഫ് ഗ്രീവൻസ് ശ്രമിക്കുകയും ചെയ്യുന്നു. ഇതുവഴി ചെലവു കാര്യക്ഷമമാക്കുകയും പ്രവർത്തന ഊർജം വർധിപ്പിക്കുകയും ചെയ്യുന്നതിനാൽ സ്ഥാപനങ്ങളെ പൂർണമായും ഡിജിറ്റൽ കോടതികളാക്കി മാറ്റുക എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.