ബുറൈദ: വർഷങ്ങളായി താമസരേഖകളോ ജോലിയോ ഇല്ലാതെ ബുറൈദയിൽ ബുദ്ധിമുട്ടിലായിരുന്ന പത്തനംതിട്ട സ്വദേശി ഗോപകുമാർ നാട്ടിലെത്തി. നാട്ടിൽ പോകാനുള്ള ശ്രമത്തിനിടെ അസുഖ ബാധിതനായി ഇരുകണ്ണുകളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതോടെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുകയായിരുന്നു.
ഖസീം പ്രവാസി സംഘം, ജീവകാരുണ്യ വിഭാഗത്തിെൻറ ഇടപെടലിലാണ് ഗോപകുമാറിന് നാട്ടിലേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്. കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളാണ് ഫലം കണ്ടത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, സൗദി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹികപ്രവർത്തകൻ ഹരിലാൽ എന്നിവരുടെ സഹായമാണ് ഈ വിഷയത്തിൽ ലഭിച്ചതെന്ന് നൈസാം തൂലിക പറഞ്ഞു.
ഖസീം പ്രവാസി സംഘം ഭാരവാഹികൾ കഴിഞ്ഞദിവസം താമസസ്ഥലത്തുെവച്ച് ഗോപകുമാറിെൻറ യാത്രാരേഖകൾ കൈമാറി. കേന്ദ്രകമ്മിറ്റി ട്രഷറർ ഉണ്ണി കണിയാപുരം, കേന്ദ്രകമ്മിറ്റി അംഗം ഫിറോസ് ഖാൻ, ഫൈസിയ യൂനിറ്റ് സെക്രട്ടറി ശ്രീജിത്ത്, നൈസാം തൂലിക എന്നിവർ പങ്കെടുത്തു. ഗോപകുമാറിനുള്ള ചികിത്സ സഹായം അടുത്ത ദിവസം തന്നെ കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.