ജുബൈൽ: കോവിഡ് പ്രതിസന്ധിക്കിടയിലും 2020 അവസാനത്തോടെ സൗദി സമ്പദ്വ്യവസ്ഥയിലെ വിദേശ നിക്ഷേപം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയാതായി കണക്കുകൾ. രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപം 2.1 ട്രില്യൻ റിയാൽ കടന്നതായുള്ള രേഖകൾ 'ഉക്കാദ്' പത്രമാണ് പുറത്തുവിട്ടത്.
ഒരു വർഷത്തിനിടെ 9.45 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം 173.25 ബില്യൻ റിയാൽ സൗദി വിപണിയിൽ എത്തിയിരുന്നു. 2019 അവസാനത്തോടെ അതിെൻറ മൂല്യം 3.33.06 ബില്യൻ റിയാൽ ആയിരുന്നു. 2020ലെ മൂന്നാം ക്വാർട്ടറുമായി താരതമ്യപ്പെടുത്തുമ്പോൾ വിദേശ നിക്ഷേപം 67.1 ബില്യൻ വർധന രേഖപ്പെടുത്തി.
ഫൈസർ വാക്സിൻ: റിയാദിലും ജിദ്ദയിലും കൂടുതൽ ബുക്കിങ് –ആരോഗ്യ മന്ത്രാലയം
ജിദ്ദ: റിയാദിലും ജിദ്ദയിലും ഫൈസർ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ കൂടുതൽ ബുക്കിങ് അനുവദിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസർ വാക്സിൻ ബുക്കിങ്ങിനായി സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ളവർ അന്വേഷിക്കുന്നതിനിടെയാണ് ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ആശ്വാസവാർത്തയെത്തിയത്. വാക്സിൻ സ്വീകരിക്കാൻ വിവിധ പ്രവിശ്യകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
റിയാദിലുള്ള ഫൈസർ വാക്സിൻ വിതരണ കേന്ദ്രങ്ങൾ: 1. ഹിൽട്ടൺ ഹോട്ടൽ. 2. ക്രൗൺ പ്ലാസ ഹോട്ടൽ. 3. റിയാദ് ഷോറൂംസ്. 4. ദിർഇയ ആശുപത്രി. 5. അൽഖലീജ് ഹെൽത്ത് സെൻറർ. 6. അൽ നദ്വ ഹെൽത്ത് സെൻറർ. 7. അൽജസീറ ഹെൽത്ത് സെൻറർ. 8. കിങ് സൂഊദ് യൂനിവേഴ്സിറ്റി. 9. ഇമാം യൂനിവേഴ്സിറ്റി. 10. അൽ മുവാസാത്ത് ആശുപത്രി. 11. അൽ ഹബീബ് ആശുപത്രി. 12. അൽ മസയഫ് ഹെൽത്ത് സെൻറർ. 13. മൻസൂറ ഹെൽത്ത് സെൻറർ. 14. സൽബൂഖ് സെക്യൂരിറ്റി ഫോഴ്സ് ആശുപത്രി. 15. അഹ്മദിയ പ്രിൻസ് സുൽത്താൻ ഹെൽത്ത് സെൻറർ. 16. കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി (നാഷനൽ ഗാർഡ്).
ജിദ്ദയിലുള്ള ഫൈസർ വാക്സിൻ വിതരണ കേന്ദ്രങ്ങൾ: 1. മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി. 2. ജിദ്ദ ഫീൽഡ് ആശുപത്രി. 3. കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രി. 4. നാഷനൽ ഗാർഡ് മന്ത്രാലയം (കോവിഡ് വാക്സിനേഷൻ സെൻറർ). 5. കിങ് അബ്ദുൽ അസീസ് എയർപോർട്ട് സൗത്ത് ടെർമിനൽ. 6. ഇൻറർനാഷനൽ മെഡിക്കൽ സെൻറർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.