ജിദ്ദ: ഈ വർഷത്തെ ഹജ്ജിനുള്ള അവസാനഘട്ട ഒരുക്കം ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പരിശോധിച്ചു. പുണ്യസ്ഥലങ്ങൾക്കിടയിലെ യാത്രക്കിടയിൽ തീർഥാടകർക്കായി നടപ്പാക്കിയ നിരവധി വികസനപദ്ധതികളും മന്ത്രി പരിശോധിച്ചു. ജബൽ അൽറഹ്മയും പരിസരപ്രദേശങ്ങളും വികസിപ്പിക്കുന്നതിനുള്ള പദ്ധതി, മിനയിലെയും മുസ്ദലിഫയിലെയും മലമ്പ്രദേശങ്ങൾ വികസിപ്പിക്കുന്ന പദ്ധതി, വൈദ്യുതി ശേഷി വർധിപ്പിക്കുന്നതിന് നടപ്പാക്കിയ പദ്ധതി, തീർഥാടകരുടെ തമ്പുകൾ, മശാഇർ ട്രെയിൻ സ്റ്റേഷനുകളിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയാണ് സന്ദർശിച്ചത്.
ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅ, ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസർ എന്നിവരും ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.