എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യൻ യുവാവ് മരിച്ചു

നജ്റാൻ: എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യക്കാരനായ യുവാവ് മരിച്ചു. യു.പി സ്വദേശി അവാദ്‌ നാരായൺ ചൗഹാൻ (43) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 22 വർഷമായി നജ്‌റാനിലെ അൽ മസാർ കൺസ്ട്രഷൻ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിൽ മടങ്ങാൻ എക്സിറ്റ്‌ വിസ അടിച്ച്‌ കാത്തിരിക്കുന്നതിനിടയിലാണ്‌ മരണം. ഭാര്യയും ഒരു മകനുമാണുള്ളത്. ഇന്ത്യൻ കോൺസുലേറ്റ്‌ സി.സി.ഡബ്ല്യു മെമ്പറും നജ്റാൻ ഒ.ഐ.സി.സി പ്രസിഡൻറുമായ എം.കെ. ഷാക്കിർ കൊടശേരിയുടെ ശ്രമഫലമായി വളരെ വേഗം നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്കയച്ചു.

ഒ.ഐ.സി.സി നേതാക്കളായ ടി.എൽ. അരുൺ കുമാർ, വെൽഫെയർ വിങ് കൺവീനർ രാജു കണ്ണൂർ, മീഡിയ കൺവീനർ ഫൈസൽ പൂക്കോട്ടുപാടം, വിനോദ് കണ്ണൂർ എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - The Indian native died while he was about to return home on an exit visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.