മക്ക: മദീനയിൽനിന്ന് ആദ്യമായി മക്കയിലെത്തിയ ഇന്ത്യൻ ഹജ്ജ് സംഘത്തിന് ആർ.എസ്.സി ഹജ്ജ് വളന്റിയർ കോർ സ്വീകരണം നൽകി. മുസല്ലയും തസ്ബീഹ് മാലയും അടങ്ങിയ കിറ്റുകൾ വിതരണം നടത്തിയാണ് ആർ.എസ്.സി വളന്റിയർമാർ ഹാജിമാരെ സ്വീകരിച്ചത്.
ഐ.സി.എഫ്, ആർ.എസ്.സി, ഹജ്ജ് കോർ വളന്റിയർമാർ ഉൾപ്പെടെ ധാരാളം നേതാക്കളും പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു. ഷാഫി ബാഖവി, ഹനീഫ് അമാനി, ജമാൽ മുക്കം, ഹുസൈൻ ഹാജി, അലി കോട്ടക്കൽ, അഹ്മദ് കബീർ, സിറാജ് വില്യാപ്പള്ളി, റഷീദ് അസ്ഹരി, അനസ് മുബാറക്, ഷെഫിൻ ആലപ്പുഴ, ഷബീർ ഖാലിദ് റഷീദ് വേങ്ങര, അബ്ദുൽറഹ്മാൻ, ജുനൈദ് കൊണ്ടോട്ടി, മുഹമ്മദ് അലി വലിയോറ, റഹൂഫ് സഖാഫി, ഷകീർ ഖാലിദ്, ഇമാംഷ ഷാജഹാൻ, ഖയ്യൂമ് ഖാദിസിയ്യ്, സഫ്വാൻ കൊടിഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.