സൗദിയിൽ പ്രവേശിക്കുന്ന ചിലർക്ക് പി.സി.ആർ പരിശോധനയിൽ നിന്നും ഇളവ് നൽകിയതായി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: സൗദിയിലേക്ക്​ വരുന്നതിനു മുമ്പ്​ പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധനയിൽ നിന്ന്​ ചിലരെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സ്വദേശി സ്​ത്രീയുടെ വിദേശിയായ ഭർത്താവ്​, സ്വദേശി പൗരന്റെ വിദേശിയായ ഭാര്യ, അവരുടെ കുട്ടികൾ, മാതാപിതാക്കൾ, വീട്ടു ജോലിക്കാർ എന്നിവരെയാണ്​ പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയത്​.

കോവിഡ്​ സംഭവവികാസങ്ങൾ വിലയിരുത്തി ആരോഗ്യ വകുപ്പ്​ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ്​ തീരുമാനം.​ ആഗോളതലത്തിൽ കോവിഡ്​ സാഹചര്യമനുസരിച്ച്​ എല്ലാ നടപടികളും ആരോഗ്യ വകുപ്പിന്റെ തുടർച്ചയായ വിലയിരുത്തലിന്​ വിധേയമാണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - The Interior Ministry has said that some people entering Saudi Arabia are exempted from PCR testing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.