ജിദ്ദ: സൂപ്പർ ഗ്ലോബ് 2021 അന്താരാഷ്ട്ര ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ജർമൻ മാഗ്ഡെബർഗിന് കിരീടം.
ഒക്ടോബർ അഞ്ചു മുതൽ ഒമ്പതു വരെ ജിദ്ദയിൽ നടന്ന 14ാമത് ലോക ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് 'സൂപ്പർ ഗ്ലോബ് 2021'ലാണ് ജർമൻ മഗ്ഡെബർഗ് ടീം വിജയകീരീടം ചൂടിയത്.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിൽ സ്പാനിഷ് ടീം ബാഴ്സലോണക്കെതിരെയാണ് മഗ്ഡെബർഗ് വിജയം നേടിയത്. സൗദി ഹാൻഡ്ബാൾ ഫെഡറേഷനുമായി സഹകരിച്ച് കായിക മന്ത്രാലയമാണ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്.
പ്രമുഖ അന്താരാഷ്ട്ര ഹാൻഡ്ബാൾ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പെങ്കടുത്തു.
വിജയികൾക്കുള്ള ട്രോഫി സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി സമ്മാനിച്ചു. സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ ഫഹദ് ബിൻ ജലവി, ഇൻറർനാഷനൽ ഹാൻഡ്ബാൾ ഫെഡറേഷൻ പ്രസിഡൻറ് ഡോ. ഹസൻ മുസ്തഫ, സൗദി ഹാൻഡ്ബാൾ ഫെഡറേഷൻ പ്രസിഡൻറ് ഫദിൽ അൽനമിർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.