ജുബൈൽ (സൗദി): കമ്പനി ഹുറൂബി(ഒളിച്ചോടൽ) ലാക്കിയ ഹൈദരാബാദ് സ്വദേശി സാമൂഹിക പ്രവർത്തകന്റെ സഹായത്താൽ നാടണഞ്ഞു. റിയാദിലെ ഒരു പ്രമുഖ കമ്പനിയിൽ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്ത് വന്നിരുന്ന ഹൈദരാബാദ് സ്വദേശി ഷെയ്ഖ് അബ്ദുൽ ഹാഫിസാണ് തൊഴിൽ നഷ്ടമായത് കാരണം ഹുറൂബിലായത്.
ജുബൈലിലെ മറ്റൊരു കമ്പനിയിലെ ഓഫർ അനുസരിച്ച് വിസ ട്രാൻസ്ഫർ ചെയ്യാനുളള ശ്രമത്തിലായിരുന്നു ഇദ്ദേഹം. ആ ജോലി ശരിയാവാതെ വന്നതിനാൽ താൽക്കാലികമായി മറ്റൊരു കോൺട്രാക്റ്റിംങ് കമ്പനിയിലേക്ക് വിസാ മാറ്റത്തിന് തുനിഞ്ഞപ്പോഴാണ് ഹുറൂബായത് അറിയുന്നത്. വിസ മാറുന്നതിൽ കാലതാമസം നേരിട്ടതിനാൽ ആദ്യ കമ്പനി ഹുറൂബിലാക്കുകയായിരുന്നു.
ജോലിയും ശമ്പളവുമില്ലാതെ പ്രതിസന്ധിയിലായി കോവിഡും പിടിപെട്ട് ഏറെ വിഷമിച്ചിരിക്കെയാണ് ഇദ്ദേഹം ജുബൈലിലെ പ്രവാസി വെൽഫയർ അംഗവും ഇന്ത്യൻ എംബസി സന്നദ്ധ പ്രവർത്തകനുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയെ ബന്ധപ്പെടുന്നത്. അദ്ദേഹം വിഷയം റിയാദിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ ആശിഖിന്റെ ശ്രദ്ധയിൽ പെടുത്തുകയും ശേഷം അദ്ദേഹത്തിന്റെ സഹായത്താൽ ഒരാഴ്ചക്കകം ഫൈനൽ എക്സിറ്റ് നേടി കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോവുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.