ജിദ്ദ: ഉംറ ആപ്ലിക്കേഷനായ 'ഇഅ്തമർനാ' ആൻഡ്രോയ്ഡ് ഉപകരണങ്ങളിലും ലഭ്യമാക്കി ഹജ്ജ് ഉംറ മന്ത്രാലയം.ഉംറ തീർഥാടനം ഘട്ടംഘട്ടമായി ആരംഭിക്കുന്നതിെൻറ ഭാഗമായി തീർഥാടകർക്ക് തീയതി ബുക്ക് ചെയ്യാൻ സെപ്റ്റംബർ 27നാണ് 'ഇഅ്തമർനാ' ആപ് ഹജ്ജ് മന്ത്രാലയം ആരംഭിച്ചത്.
തുടക്കത്തിൽ െഎ ഫോണുകളിൽ മാത്രമായിരുന്നു ആപ്ലിക്കേഷൻ ലഭ്യമായിരുന്നത്. നാല് ദിവസത്തിനു ശേഷമാണ് ഇപ്പോൾ ആൻഡ്രോയ്ഡിൽ ആപ് ലഭ്യമാക്കിയിരിക്കുന്നത്. https://play.google.com/store/apps/details?id=com.sejel.eatamrna എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യാനാവും. ഉംറ അനുമതി പത്രത്തിനു പുറമെ തീർഥാടകർക്കാവശ്യമായ മറ്റു സേവനങ്ങളും ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.