റിയാദ്: ഔദ്യോഗിക സന്ദർശനത്തിന് റിയാദിലെത്തിയ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽഹുസൈനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെയാണ് ജോർദ്ദാൻ രാജാവ് എത്തിയത്.
കൂടെ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, വിദേശകാര്യ മന്ത്രി അയ്മൻ അൽ സഫാദി, അബ്ദുല്ല രാജാവിെൻറ ഓഫീസ് ഡയറക്ടർ എം. അലാ അൽ ബതയ്‌നി, ജോർദാൻ കിരീടാവകാശി ഓഫീസ് ഡയറക്ടർ ഡോ. സായിദ് ബഖാഇൻ എന്നിവരും എത്തിയിട്ടുണ്ട്.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് പുറമെ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ജോർദാനിലെ സൗദി അംബാസഡർ നാഇഫ് ബിൻ ബന്ദർ അൽ സുദൈരി, റിയാദ് മേഖല പൊലീസ് ആക്ടിങ് ഡയറക്ടർ മേജർ ജനറൽ മൻസൂർ ബിൻ നാസർ അൽ ഉതൈബി, സൗദിയിലെ ജോർദാൻ അംബാസഡർ ഹൈതം അബുൽ ഫൂൽ എന്നിവരും ജോർദ്ദാൻ രാജാവിനെ സ്വീകരിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.