ദമ്മാം: മദ്യക്കച്ചവട സംഘത്തെ തേടിയെത്തിയ പൊലീസ് സംഘത്തിെൻറ വലയിൽ കുടുങ്ങിയത് മലയാളി ടാക്സി ൈഡ്രവർ. പൊലീസിനെ കണ്ട് രക്ഷപ്പെട്ട ബംഗ്ലാദേശ് പൗരൻ വലിച്ചെറിഞ്ഞ കാർട്ടണുകൾ തെൻറ കാറിന് സമീപത്ത് വന്നുവീണത് കണ്ട് അത് പരിശോധിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്. ദമ്മാമിൽ സ്വകാര്യ ടാക്സി ൈഡ്രവറായ മലപ്പുറം നിലമ്പൂർ സ്വദേശിയാണ് അപ്രതീക്ഷിതമായി മദ്യവിപണന കേസിൽ അകത്തായത്. ഇയാൾ ജയിലിലായതോടെ ആറുമാസത്തിനുമുമ്പ് സന്ദർശക വിസയിലെത്തിയ ഭാര്യയും നാലും രണ്ടും വയസ്സുള്ള കുട്ടികളും പ്രയാസത്തിലായി. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം.
ഓട്ടം പോകണമെന്ന ആവശ്യം ഫോണിൽ ലഭിച്ചതനുസരിച്ചാണ് ഇയാൾ കെട്ടിടത്തിനടുത്തെത്തിയത്. യാത്രക്കാരനെ കാത്തുനിൽക്കുേമ്പാൾ കെട്ടിടത്തിൽനിന്ന് ഇറങ്ങിവന്ന ബംഗ്ലാദേശി നാല് കാർട്ടണുകൾ തെൻറ കാറിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് മലയാളി പറയുന്നത്. കാർട്ടണിൽ എന്താണ് എന്ന് പരിശോധിക്കുന്നതിനിടയിൽ പൊലീസെത്തി പിടികൂടുകയായിരുന്നു. തനിക്കൊന്നുമറിയില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും തെളിവുകൾ എതിരായതിനാൽ പൊലീസിന് ഇയാളെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, രക്ഷപ്പെട്ട ബംഗ്ലാദേശിയെ പിടികൂടി പങ്കില്ലെന്ന് മൊഴികൊടുത്താലേ മലയാളിക്ക് രക്ഷപ്പെടാൻ പഴുതുള്ളൂ. ഓട്ടം വിളിച്ച ആളുടെ ടെലിഫോണും ഇതിന് ശേഷം പ്രവർത്തനരഹിതമാണ്.
ഈ കെട്ടിടം ചുറ്റിപ്പറ്റി മദ്യവിപണനം നടക്കുന്നുവെന്ന അറിവിെൻറ അടിസ്ഥാനത്തിൽ ദിവസങ്ങളായി പൊലീസിെൻറ നിരീക്ഷണവലയത്തിലായിരുന്നു. കേസിന് ബലമാകുന്ന തെളിവുകൾ ആയതിനാൽ ഇയാളെ ജാമ്യത്തിൽ പുറത്തിറക്കാനുള്ള ശ്രമങ്ങളും വിജയിച്ചിട്ടില്ല. നേരത്തേ ബ്രോസ്റ്റഡ് കട നടത്തിയിരുന്ന ഇയാൾ അത് നഷ്ടത്തിലായതോടെയാണ് ടാക്സി ഓടിക്കാൻ തുടങ്ങിയത്. കുടുംബനാഥൻ ജയിലിലായതോടെ കുടുംബം ബന്ധുക്കളുടെ സംരക്ഷണയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.