റിയാദ്: ദീർഘകാലത്തെ റിയാദിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മലയാളി നിര്യാതനായി. റിയാദിലെ കേളി കലാസാംസ്കാരിക വേദി മുന്‍ ഭാരവാഹിയായിരുന്ന കോഴിക്കോട് ചേവരമ്പലം സ്വദേശി പി.കെ. മുരളി (57) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
കേളിയുടെ മുൻ വൈസ് പ്രസിഡൻറ്, ഉമ്മുൽ ഹമാം ഏരിയ മുൻ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. റിയാദിലെ അൽ യമാമ പ്രിൻറിങ് പ്രസ്സിലെ മാഗസീൻ വിഭാഗത്തിൽ 27 വർഷം ജോലി ചെയ്ത മുരളി 2019 ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ നാല് വര്‍ഷമായി നാട്ടില്‍ പ്രിൻറിങ് സ്ഥാപനം നടത്തി വരികയായിരുന്നു. ശവസംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് വെസ്റ്റ് ഹിൽ പൊതുശ്മശാനത്തില്‍ നടന്നു. അമ്മ: ലക്ഷ്മി, ഭാര്യ: സിന്ധു, മക്കൾ: സ്വാന്തന, സന്ദേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.