അൽഖോബാർ: സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാല്പന്ത് പ്രേമികള്‍ക്കിടയിൽ വീറും വാശിയും ആവേശവും നിറച്ച് മീഡിയവണ്‍ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ സമാപനത്തിലേക്ക്. മഞ്ഞുപെയ്യുന്ന രാവില്‍ ഒഴുകിയെത്തിയ കാണികളില്‍ ആവേശവും സന്തോഷവും സങ്കടവും നിറച്ച് സെമി മത്സരങ്ങള്‍ക്ക് സമാപനമായി.
ആദ്യ സെമിയില്‍ സദാഫ്കോ മാഡ്രിഡ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കോര്‍ണിഷ് സോക്കര്‍ എഫ്.സി കലാശപോരാട്ടത്തിനൊരുങ്ങി. കോര്‍ണിഷിന്റെ ഹിഷാം കളിയിലെ താരമായി. രണ്ടാം സെമിയില്‍ ദിമാ ടിഷ്യു ഖാലിദിയ്യ എഫ്.സിയുമായി ഏറ്റുമുട്ടിയ ഫാബിന് ജുബൈല്‍ എഫ്.സി കളിയില്‍ സമനില പാലിച്ചെങ്കിലും ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫൈനല്‍ കാണാതെ കളം വിടേണ്ടി വന്നു.
ഫാബിന് ജുബൈല്‍ എഫ്.സിയുടെ അശ്വിന് കളിയിലെ താരമായി. ടൂർണമെന്റിന്റെ വീറും വാശിയുമേറിയ കലാശപോരാട്ടത്തിന് ഈ മാസം 22ന് ദമ്മാം അല്തറജി സ്റ്റേഡിയം വേദിയാകും. തനിമ സൗദി പ്രസിഡന്റ് കെ.എം. ബഷീർ, എ.കെ. അസീസ്, ഷബീർ ചാത്തമംഗലം, അബ്ദുറഹീം തിരൂർക്കാട്, അൻവർ ഷാഫി, സാബു മേലതിൽ എന്നിവർ മാൻ ഓഫ് ദി മാച്ച് ട്രോഫികൾ വിതരണം ചെയ്തു.
ഇ.കെ. സലിം, ഒ.പി. ഹബീബ്, സമീർ ബാബു, താജു അയ്യാറിൽ, സക്കീർ ഹുസൈൻ, ഹനീഫ, ജൗഹർ കുനിയിൽ, ഷമീർ കൊടിയത്തൂർ, അസ്ലം കൊളക്കാടൻ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.