ജിദ്ദ: പുണ്യനഗരിയിലെ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ നടക്കുന്ന ഹജ്ജ് ഒരുക്കങ്ങൾ ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫതാഹ് ബിൻ സുലൈമാൻ നേരിട്ടുകണ്ട് വിലയിരുത്തി.
തിങ്കളാഴ്ചയാണ് ഹജ്ജ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം മന്ത്രി പുണ്യസ്ഥലങ്ങൾ സന്ദർശിച്ചത്. ഹജ്ജിെൻറ മുന്നോടിയായി സ്ഥലത്ത് നടന്നുവരുന്ന പ്രവർത്തനങ്ങൾ കണ്ടു.
സേവനങ്ങളുടെ നിരീക്ഷണത്തിനും ഇതിനായുള്ള കമ്മിറ്റികൾക്കുമുള്ള ആസ്ഥാനം, തീർഥാടകരുടെ താമസസ്ഥലങ്ങൾ തുടങ്ങിയവ മന്ത്രി സന്ദർശിച്ചു.
ആരോഗ്യ നടപടിക്രമങ്ങളും തീർഥാടകരുടെയും അവരെ സേവിക്കുന്നവരുടെ സുരക്ഷക്കാവശ്യമായ ആവശ്യകതകളും പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തി. തീർഥാടകരുടെ യാത്ര, ഭക്ഷണം നൽകുന്ന രീതി എന്നിവ സംബന്ധിച്ച വിശദീകരണം കേട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.