മദീന: രാജ്യത്തെ വിദേശി തൊഴിലാളികൾക്ക് വേണ്ടി നിർമിച്ച മദീനയിലെ ആദ്യത്തെ മാതൃക ഭവന സമുച്ചയത്തിെൻറ ഉദ്ഘാടനം മേഖല ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ നിർവഹിച്ചു. 3000 തൊഴിലാളികളെ ഉൾക്കൊള്ളാൻ കഴിയുന്ന പദ്ധതി 39,900 ചതുരശ്ര മീറ്ററിലാണ് നടപ്പാക്കിയിരിക്കുന്നത്. പാരിസ്ഥിതിക, ആരോഗ്യ വശങ്ങൾ കണക്കിലെടുത്തും വിവിധ സേവനങ്ങൾ ലഭ്യമാക്കിയുമാണ് മാതൃക ഭവനങ്ങൾ ഒരുക്കിയിരിക്കുന്നത്.
കോവിഡ് കാലത്ത് സൽമാൻ രാജാവിെൻറ നേതൃത്വത്തിലുള്ള ഗവൺമെൻറ് തൊഴിലാളികളോട് കാണിച്ച മാനുഷികമായ ഇടപെടലുകൾ ഗവർണർ പദ്ധതി ഉദ്ഘാടന വേളയിൽ സൂചിപ്പിച്ചു. ജീവനക്കാരുമായി മാനുഷികമായ രീതിയിൽ ഇടപെടാനാണ് നമ്മുടെ മതം പ്രേരിപ്പിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ നമ്മളിലാണ് ഏൽപിച്ചിരിക്കുന്നത്. സ്വദേശത്തേക്ക് അവർ മടങ്ങിപ്പോകുന്നതുവരെ അതിനായി നാം പ്രവർത്തിക്കും. വികസനത്തിന് സംഭാവന നൽകുന്ന അതിഥികളാണ് അവരെന്നും മദീന ഗവർണർ പറഞ്ഞു.
17,000ത്തിലധികം തൊഴിലാളികൾ ചില ഡിസ്ട്രിക്ടുകളിൽ തിങ്ങിത്താമസിക്കുന്നതായി കാണ്ടെത്തുകയുണ്ടായി. അതിനു ശേഷമാണ് ഇത്തരമൊരു ഭവന പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. അടുത്ത ഘട്ടത്തിൽ കൂടുതൽ ശേഷിയുള്ള സമാനമായ പദ്ധതി വിവിധ സ്ഥലങ്ങളിൽ നടപ്പാക്കും. അൽഉയൂൻ, ഹിജ്റ ഡിസ്ട്രിക്ടുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മാതൃക ഭവന പദ്ധതി നടപ്പാക്കിവരുകയാണ്. രണ്ടര ലക്ഷം ചതുരശ്ര മീറ്ററിൽ ഹിജ്റ റോഡിൽ മറ്റൊരു പദ്ധതിക്കും ആലോചനയുണ്ട്. 15,000 തൊഴിലാളികളെ ഉൾക്കൊള്ളുന്ന ഭവന പദ്ധതിയായിരിക്കും ഇതെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.