കെ.എം.സി.സി സഹായത്തോടെ വയനാട് സ്വദേശി നാട്ടിലെത്തി

അസീർ: മാനസിക അസ്വാസ്ഥ്യം പിടിപെട്ട് ജോലിയിൽ തുടരാനാവാതെ ജോലിയും താമസസ്ഥലവും ഒഴിവാക്കി തെരുവിലേക്കിറങ്ങിയ വയനാട് സ്വദേശി മുഹമ്മദ് ഷാനിദിന് ഖാലിദിയ കെ.എം.സി.സി പ്രവർത്തകരുടെ സമയോചിത ഇടപെടൽ തുണയായി.

രണ്ടാഴ്ച മുമ്പാണ് ഖമീസ് മുശൈത്ത് ബലദിലെ ഒരു വെയർ ഹൗസ് കെട്ടിട വരാന്തയിൽ ഇദ്ദേഹം കിടന്നുറങ്ങുന്നതായി ഖാലിദിയ കെ.എം.സി.സി ഭാരവാഹിയായ ആസിഫ് വഴിക്കടവ് കണ്ടത്. ഇദ്ദേഹം ഈ വിവരം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ മൂന്നിയൂരിനെ അറിയിച്ചു. ആസിഫ് വഴിക്കടവ് സ്വന്തം ഫ്ലാറ്റിൽ മുഹമ്മദ് ഷാനിബിന് താമസ സൗകര്യം ഒരുക്കിക്കൊടുത്തു.

ഷാനിദിൻറെ സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ 8,000 റിയാൽ നൽകിയാൽ എക്സിറ്റ് വിസ നൽകാമെന്ന് അദ്ദേഹം അറിയിച്ചു. ഷാനിദിൻറെ രോഗാവസ്ഥ വിശദീകരിച്ച് ബഷീർ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ 2,000 റിയാൽ നൽകിയാൽ എക്സിറ്റ് വിസ നൽകാമെന്ന് സ്പോൺസർ സമ്മതിച്ചു.

ഫ്ലാറ്റിലെ താമസക്കാരായ കണ്ണൻ, ഷാജി വഴിക്കടവ്, നൗഫൽ വയനാട് എന്നിവർ പരിപാലിച്ചത്. ആസിഫ് വഴിക്കടവിൻറെ നേതൃത്വത്തിൽ കെ.എം.സി.സി പ്രവർത്തകർ സ്പോൺസർക്ക് നൽകാനുള്ള തുക കണ്ടെത്തി എക്സിറ്റ് വിസ നേടിയതോടെ ഷാനിദിന് നാട്ടിലേക്ക് പോകാനുള്ള തടസ്സങ്ങൾ നീങ്ങി.

കെ.എം.സി.സി സെൻടൽ കമ്മിറ്റി ഇദ്ദേഹത്തിനുള്ള വിമാന ടിക്കറ്റും നൽകി. ഖാലിദിയ കെ.എം.സി.സി ഭാരവാഹികളായ മൊയ്തീൻ കട്ടുപ്പാറ, നിസാർ കരുവൻ തുരുത്തി, ശഫീഖ് മഞ്ചേരി, ഹസൈൻ കൂട്ടിലങ്ങാടി, സാജിദ് സുഫീൻ, മുഹമ്മദ് പെരുമ്പാവൂർ, മജീദ് ഹലീസ്, ബാസിത്ത് ഹലീസ്, അബ്​ദുൽ കരീം, അബ്​ദുൽ ഖാദർ, ശിഹാബ് മുണ്ടക്കുളം, നിഷാൻ ആറളം, എന്നിവർ വിവിവി ധ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - The native of Wayanad reached home with the help of KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.