ജിദ്ദ: വിഷൻ 2030 പദ്ധതിയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് പുതിയ 200 റിയാൽ നോട്ട് പുറത്തിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഇന്ന് മുതൽ 200 റിയാൽ നോട്ട് പ്രചാരത്തിലുണ്ടാകും. പേപ്പർ കറൻസി അച്ചടി മേഖലയിലെ ഏറ്റവും പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് നോട്ട് അച്ചടിച്ചിരിക്കുന്നത്. ഇതിന് നിരവധി സാങ്കേതിക സവിശേഷതകളുണ്ട്.
ഉയർന്ന നിലവാരമുള്ള സുരക്ഷാ ടാഗുകളും മികച്ചരീതിയിലുള്ള രൂപകൽപനയും ആകർഷകമായ നിറങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ചാരനിറത്തിലുള്ള നോട്ടിെൻറ ഒരുവശത്ത് സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിെൻറ ചിത്രവും വിഷൻ 2030 എംബ്ലവും ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദി സെൻട്രൽ ബാങ്കിെൻറ പേരിനു പുറമെ അക്കത്തിലും അക്ഷരത്തിലും സംഖ്യ എഴുതിയിട്ടുണ്ട്. മറുവശത്ത് റിയാദ് നഗരത്തിലെ സർക്കാർ കൊട്ടാരത്തിെൻറ ചിത്രമാണ്. കൂടാതെ ബാങ്കിെൻറ പേരും സംഖ്യയും ഇംഗ്ലീഷിലും ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.