ജിദ്ദ: ഈ വർഷം തീർഥാടകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം വർധനയുണ്ടായതായി അമീർ ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് പറഞ്ഞു.
മക്കയിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായും സുരക്ഷാ മേധാവികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വരുംവർഷങ്ങളിൽ ഇതിലും കൂടുതൽ പേർ ഉംറക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എണ്ണം കൂടുന്നതിനനുസരിച്ച് പ്രഫഷനലിസം, സാങ്കേതികവിദ്യയെ ആശ്രയിക്കൽ, മുൻകൂർ ആസൂത്രണം എന്നിവയിൽ മികവ് പുലർത്തുന്നുണ്ട്. ഉംറ സീസണിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ മഹത്തായ ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
തീർഥാടകരുടെയും സന്ദർശകരുടെയും സുരക്ഷ കൈവരിക്കുന്നതിൽ ഇത് വലിയ സ്വാധീനം ചെലുത്തി. തീർഥാടകർക്ക് അവരുടെ കർമങ്ങൾ അനായാസമായും സമാധാനമായും നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും നൽകുന്നതിന് ഭരണകൂടം വലിയ ഊന്നൽ നൽകിയിരുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മന്ത്രാലയത്തിലെ ജീവനക്കാർക്കും സുരക്ഷാമേധാവികൾക്കും സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകളും മന്ത്രി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.