തബൂക്ക്: കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്തുന്നതിനും കെ-റെയിൽ കുറ്റി പിഴുതെറിയുന്നതിനുമുള്ള താക്കീതായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച തൃക്കാക്കര യു.ഡി.എഫ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഒ.ഐ.സി.സി ജിദ്ദ റീജനൽ വൈസ് പ്രസിഡൻറ് ഷുക്കൂർ വക്കം ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി തബൂക്ക് ജനറൽ സെക്രട്ടറി കാദർ ഇരട്ടി യു.ഡി.എഫ് സ്ഥാനാർഥി ഉമാതോമസ് വിജയിക്കേണ്ട അനിവാര്യതയെക്കുറിച്ച് ചടങ്ങിൽ സംസാരിച്ചു. സി.യു.സി പ്രസിഡന്റ് വർഗീസ്, ജനറൽ സെക്രട്ടറി സുലൈമാൻ കൊടുങ്ങല്ലൂർ, ചെറിയാൻ, ജസ്റ്റിൻ ഐസ്, നവാസ് പാലത്തിങ്കൽ, ജെയിംസ് കാപാനി, ഷക്കീർ മണ്ണാർമല, അജികുമാർ മുട്ടട, നൗഫൽ പാലക്കാട്, ആൽബിൻ താണിക്കൽ, മാഹിൻ സാദി, സലീം അലി മുക്ക്, ഹാഷിം ക്ലാപ്പന, സജീർ വാഴപണ, ഗിരീഷ്, സക്കീർ മണ്ണാർമല എന്നിവർ സംസാരിച്ചു. റിജേഷ് നാരായണൻ സ്വാഗതവും പി.പി. ഷഹീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.