റിയാദ്: പ്രവാസി വനിതകളുടെയും കുട്ടികളുടെയും കൂട്ടായ്മയായ ഒാറ ആർട്ടിക്രാഫ്റ്റ്സ് 'നന്മമരം' പദ്ധതിക്ക് റിയാദിൽ തുടക്കമായി. ഓസോൺ പാളി സംരക്ഷണ ദിനമായ സെപ്റ്റംബർ 16ന് കേരള സർക്കാറിെൻറ വനമിത്ര അവാർഡ് ജേതാവ് ഡോ. സൈജു ഖാലിദ് ആരംഭിച്ച '365 ദിവസം 365 നന്മമരങ്ങൾ, ഇനി വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നന്മമരം പദ്ധതിയുടെ ഭാഗമായാണ് ഓറ ആർട്ടിക്രാഫ്റ്റ്സ് 101ാമത്തെ മരം റിയാദിൽ നട്ടുകൊണ്ട് പങ്കാളിയായത്. ഇതോടൊപ്പം 100 മരങ്ങൾ കൂടി നട്ടുകൊണ്ട് ഓറയിലെ മറ്റ് അംഗങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും ഈ പദ്ധതിയിൽ ഭാഗമാകുമെന്ന് പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.