ജിദ്ദ: മതസമൂഹങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളെ അപമാനിക്കുന്നത് നിരോധിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനുമുള്ള ഡെന്മാർക്ക് പാർലമെന്റിന്റെ തീരുമാനത്തെ മുസ്ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. ഖുർആന്റെ കോപ്പികൾ നശിപ്പിച്ച കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണിത്.
മതപരമായ ചിഹ്നങ്ങളെയും ഗ്രന്ഥങ്ങളെയും അപമാനിച്ച് വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതിന് പരിഹാരമാകുന്ന ഈ തീരുമാനം പ്രശംസ അർഹിക്കുന്നുവെന്ന് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ പ്രസ്താവനയിൽ വ്യക്തമാക്കി. ഡെന്മാർക് പാർലമെന്റിന്റെ തീരുമാനം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ശരിയായതും പരിഷ്കൃതവുമായ ആശയങ്ങളെ ശക്തിപ്പെടുത്തുന്നു.
അസ്വസ്ഥജനകമായ ഈ സംവാദങ്ങളുമായി ബന്ധപ്പെട്ട് ദേശീയ സമൂഹങ്ങൾക്കുള്ളിലെ ഐക്യം തകർക്കുന്നത് ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. പരസ്പരബന്ധിതമായ ലോകത്ത് ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണിത്. രാഷ്ട്രങ്ങളും ജനങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും നാഗരിക സഖ്യവും വർധിപ്പിക്കുന്നതാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.