റിയാദ്: റിയാദ് ഇന്ത്യൻ ഫുട്‌ബാൾ അസോസിയേഷൻ (റിഫ)യിൽ രജിസ്റ്റർ ചെയ്ത 16 ടീമുകളെ ഉൾപ്പെടുത്തി റിയാദ് കേരള ഇലവൻ സംഘടിപ്പിച്ച ഫുട്ബൾ മേളക്ക് തുടക്കം. ദ റുബ് മെഡി സെൻ കിങ് കപ്പ് കേരള ഇലവൻ ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ ബ്രദേഴ്സ് കാളികാവിനെ പരാജയപ്പെടുത്തി ടീം റിയാദ് ബ്ലാസ്റ്റേഴ്സും രണ്ടാം മത്സരത്തിൽ കരുത്തരായ ഫോക്കസ് ലൈനിനെ മറികടന്ന് പ്രവാസി സ്പോർട്ടിങ് എഫ്.സിയും ജേതാക്കളായി.
മൂന്നാം മത്സരത്തിൽ ഷുട്ടേഴ്സ് കേരളയെ പരാജപെടുത്തിയ അസീസിയ സോക്കറും നാലാം മത്സരത്തിൽ കന്നി അങ്കത്തിന് ഇറങ്ങിയ സ്പോർട്ടിങ് എഫ്.സിയെ പരാജയപ്പെടുത്തി ബ്ളാസ്റ്റേഴ്സ് എഫ്.സി വാഴക്കാടും അഞ്ചാം മത്സരത്തിൽ റെഡ് സ്റ്റാർ എഫ്.സിയെ കീഴ്പ്പെടുത്തി ലാേൻറൺ എഫ്.സിയും ആറാം മത്സരത്തിൽ മൻസൂർ റബിയയെ മറികടന്ന് റെയിൻബോ സോക്കറും വിജയികളായി.
ഏഴാം മത്സരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സിയെ പരാജയപ്പെടുത്തി ടീം സുലൈ എഫ്.സിയും എട്ടാം മത്സരത്തിൽ ഒബയാർ എഫ്.സിയുടെ മേൽ ആധിപത്യം സ്ഥാപിച്ചു യൂത്ത് ഇന്ത്യ സോക്കറും ടൂർണമെൻറിെൻറ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. ഈ എട്ടു ടീമുകൾ ക്വർട്ടർ ഫൈനലിൽ മാറ്റുരക്കും.
ഉദ്ഘാടന മത്സരത്തിൽ ദ റുബ് മെഡിസൻ സി.ഇ.ഒ ലിയാക്കത്ത്, മുഹമ്മദ് കുട്ടി, അനസ് റിയാസ്, ക്ലബ്ബ് രക്ഷാധികാരി ജാഫർ കല്ലടിക്കോട്, പ്രസിഡൻറ് സലാം, മാനജർ കുട്ടൻ ബാബു, കൺവീനർ സക്കീർ കൽപകഞ്ചേരി എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. അബ്ദുല്ല വല്ലാഞ്ചിറ, സൈഫു കരുളായി, മുസ്തഫ കവ്വായി നാസർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.