ജിദ്ദ: 2030 ലെ വേൾഡ് എക്സ്പോക്ക് റിയാദിൽ ആതിഥേയത്വം വഹിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിൽ സൗദി പ്രതിനിധി സംഘം പാരീസിലെത്തി.
‘വേൾഡ് എക്‌സ്‌പോ’ സംഘാടകരായ വേൾഡ് എക്സിബിഷൻ ബ്യൂറോക്ക് കീഴിലെ 179 അംഗരാജ്യങ്ങളുടെ പ്രതിനിധികൾക്ക് റിയാദ് റോയൽ കമീഷൻ പാരീസിൽ സ്വീകരണ പരിപാടിയും സംഘടിപ്പിച്ചു. അഭൂതപുർവമായ സൗദിയുടെ ദേശീയ പരിവർത്തനത്തിെൻറ കഥ ലോകത്തെ മറ്റ് രാജ്യങ്ങളുമായും ജനങ്ങളുമായും പങ്കിടാനുള്ള അവസരമായാണ് ‘റിയാദ് എക്‌സ്‌പോ 2030’യെ കാണുന്നതെന്ന് കമീഷൻ വ്യക്തമാക്കി.
എക്‌സ്‌പോ സംഘടിപ്പിക്കുന്നതിനുള്ള റിയാദിെൻറ സന്നദ്ധത, പദ്ധതികൾ, സംരംഭങ്ങൾ എന്നിവ പരിപാടിയിൽ അനാവരണം ചെയ്തു. ഈ വർഷം നവംബറിൽ നടക്കുന്ന വേൾഡ് എക്സിബിഷൻ ബ്യൂറോയുടെ അടുത്ത ജനറൽ അസംബ്ലി യോഗത്തിലാണ് 2030ലെ ആതിഥേയ നഗരത്തെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടക്കുക. ഇതിന് മുന്നോടിയായിട്ടുള്ള തയ്യാറെടുപ്പ് കൂടിയാണ് പാരീസിൽ നടന്നത്. സൗദി ഭരണകൂടത്തിെൻറയും എല്ലാ സർക്കാർ ഏജൻസികളുടെയും സൗദി സമൂഹത്തിെൻറയും പൂർണ പിന്തുണയോടെ സമർപ്പിച്ച അപേക്ഷയിന്മേലുള്ള തീരുമാനത്തെ സൗദി അറേബ്യ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.