ഗോ​പ​ൻ കൊ​ല്ലം സം​വി​ധാ​നം ചെ​യ്‌​ത ‘ഒ​റ്റ​ക്കോ’ ചെ​റു​സി​നി​മ​യി​ലെ രം​ഗം

‘ഒറ്റക്കോ’ ചെറുസിനിമ പ്രകാശനം ചെയ്തു

റി​യാ​ദ്: പ്ര​വാ​സി​ക​ൾ ഒ​രു​ക്കി​യ ചെ​റു​സി​നി​മ ‘ഒ​റ്റ​ക്കോ’ പ്ര​കാ​ശ​നം ചെ​യ്​​തു. ഡി ​ക്ലാ​പ്പ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ഗോ​പ​ൻ കൊ​ല്ലം സം​വി​ധാ​നം ചെ​യ്ത സി​നി​മ പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്‌​കാ​ര ജേ​താ​വ്​ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് യു​ട്യൂ​ബി​ൽ പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. റി​യാ​ദ്​ മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​മൂ​ഹ​ത്തി​​ന്റെ വി​വി​ധ തു​റ​ക​ളി​ലെ ആ​ളു​ക​ൾ സം​ബ​ന്ധി​ച്ചു. റി​യാ​ദി​ലും നാ​ട്ടി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ചെ​റു​സി​നി​മ ആ​ധു​നി​ക സ​മൂ​ഹ​ത്തി​ലും രാ​ത്രി​യി​ൽ ഒ​റ്റ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന പെ​ൺ​കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യു​ടെ​യും മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും നേ​ർ​ചി​ത്ര​മാ​ണ് കാ​ണി​ക്കു​ന്ന​ത്.

അ​സ​മ​യ​ത്ത് ത​നി​യെ യാ​ത്രാ​മ​ധ്യേ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി, ആ​ത്മ​വി​ശ്വാ​സ​വും സ​മ​യോ​ചി​ത​വു​മാ​യ പ്ര​തി​ക​ര​ണ​ശേ​ഷി​യും മൂ​ലം സു​ര​ക്ഷി​ത​യാ​യി വീ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്ന അ​തി​ശ​ക്ത​മാ​യ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് പ്ര​വാ​സി​യാ​യ കോ​ഴി​ക്കോ​ട് ഒ​ല്ലൂ​ർ സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​​ന്റെ​യും രാ​ജ​ശ്രീ​യു​ടെ​യും മ​ക​ളാ​യ ബി.​ബി.​എ വി​ദ്യാ​ർ​ഥി​നി ആ​തി​ര അ​നി​ൽ ആ​ണ്. മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി സെ​ലി​ൻ സാ​ഗ​ര​യും ശ്രീ​രാ​ജും കെ.​ടി. നൗ​ഷാ​ദും അ​നി​ല്‍ ഒ​ല്ലൂ​രും വേ​ഷ​മി​ട്ടു.

ആ​തി​ര ഗോ​പ​ൻ നി​ർ​മി​ച്ച ഈ ​ചി​ത്ര​ത്തി​​ന്റെ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ൾ സു​ധീ​ർ കു​മ്മി​ൾ, കാ​മ​റ കെ.​ടി. നൗ​ഷാ​ദ്, ക​ലാ​സം​വി​ധാ​നം ഷൈ​ജു ഷെ​ൽ​സ്, മാ​ർ​ക്ക​റ്റി​ങ്​ ഷാ​ജു ഷെ​രീ​ഫ്, സോ​ഷ്യ​ൽ മീ​ഡി​യ പ്ര​മോ​ഷ​ൻ അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, പി.​ആ​ർ.​ഒ ജോ​ജി കൊ​ല്ലം എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. റി​യാ​ദി​ലെ ഡി ​മ്യൂ​സി​ക് ടീം ​ഗാ​യ​ക​രു​ടെ ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ൾ പ​രി​പാ​ടി​ക്ക്​ മാ​റ്റു​കൂ​ട്ടി. ‘ഒ​റ്റ​ക്കോ’ ചെ​റു​സി​നി​മ​യു​ടെ ലി​ങ്ക് യു​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ്. https://youtu.be/oHcyjy0ogi4.

Tags:    
News Summary - The short film 'Otako' was released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.