റിയാദ്: പൂർണമായും റിയാദിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം 'പതിനേഴ്' സോഷ്യൽ മീഡിയയിൽ പ്രേക്ഷകശ്രദ്ധ നേടുന്നു. ഓൺലൈൻ പഠനവും വീട്ടിനുള്ളിലെ ജീവിതവും പൊതുസമൂഹത്തെ മാനസിക സംഘർഷത്തിൽ കൊണ്ടെത്തിക്കുക മാത്രമല്ല കൗമാരക്കാരെ ചതിക്കുഴികളിലും കൊണ്ടെത്തിക്കുന്ന സാഹചര്യമാണ് ചിത്രത്തിെൻറ ഇതിവൃത്തം. ഇത്തരം അപകടങ്ങളെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്ന ഹ്രസ്വചിത്രത്തിൽ റിയാദ് അൽ ആലിയ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥി ദശരത് സ്വാമി നായകനും ഗ്രീഷ്മ ജോയി നായികയുമായെത്തുന്നു.
ലിജോ ജോൺ മഞ്ഞളിയും ഫാഹിദ് ഹസ്സൻ നീലാഞ്ചേരിയും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചിരിക്കുന്നത് ബിനുരാജ് ആണ്. പ്രവാസിയായ രാജേഷ് ഗോപാൽ ആണ് കാമറയും അൻഷാദ് ഫിലിം ക്രാഫ്റ്റ് എഡിറ്റിങ്ങും ഹാരിസ് മുഹമ്മദ് സൗണ്ട് റെക്കോഡിങ്ങും നിർവഹിച്ചിരിക്കുന്നു. ബിനുരാജ്, വിജയൻ നെയ്യാറ്റിൻകര, രാജൻ കാരിച്ചാൽ, ഹമാനി കണ്ടപ്പൻ, ധന്യ ശരത്, മിലെൻ മിർസ, മെയ്റാണി ജോയ്, വർണ ബിനുരാജ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.