ജിദ്ദ: കഅ്ബയുടെ ഉപരിതലം വൃത്തിയാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകളും. കഴിഞ്ഞ ദിവസമാണ് ശുചീകരണത്തിനായി ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണളോടൊപ്പം നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കഅ്ബയുടെ ഉപരിതലം അടിച്ചുവാരി ശുചീകരിച്ചത്.
പൊടിനീക്കം ചെയ്യുകയും മുഴുവൻ ഉപരിതലവും ക്ലാഡിങ് ഹോൾഡറും ചുമരും തുടച്ച് വൃത്തിയാക്കുകയും ചെയ്തു. ശുചീകരണത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന പ്രത്യേക ടീം കഅ്ബയുടെ ഉപരിതലം 20 മിനിറ്റിനുള്ളിലാണ് വൃത്തിയാക്കിയത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിട്ടുള്ള സ്മാർട്ട് ആപ്ലിക്കേഷനിലൂടെയാണ് മാനുവൽ, ഇലക്ട്രോണിക് ക്ലീനിങ് പ്രവർത്തനങ്ങൾ ഇരുഹറം കാര്യാലയത്തിനു കീഴിലെ സേവന വിഭാഗം അവതരിപ്പിച്ചത്. ശുചീകരണ രംഗത്തെ നൂതന സാേങ്കതിക വിദ്യകൾ ഉപയോഗിക്കുന്നതിലൂടെ കഅ്ബയുടെ ഉപരിതല മാർബിളിന്റെ മേന്മ സംരക്ഷിക്കുകയും അഴുക്ക് പൂർണമായും നീക്കുകയുമാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.