റിയാദ്: ഞായറാഴ്ച മുതൽ ഈ വാരാന്ത്യംവരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിൽ 48 മുതൽ 50 വരെ ഡിഗ്രി സെൽഷ്യസായി താപനില ഉയർന്നു നിൽക്കുമെന്നാണ് നാഷനൽ സെൻറർ ഓഫ് മെറ്റീരിയോളജി സെന്റർ മുന്നറിയിപ്പ്.
ഈ പ്രദേശങ്ങളിൽ അധികൃതർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് സൂര്യാഘാതത്തിനും ഇതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. റിയാദ്, അൽഖസീം, മദീന തുടങ്ങിയ മേഖലകളിൽ ഈയാഴ്ച ചൂട് 45നും 48നും ഇടയിൽ തുടരും. മദീന, റാബിഖ്, മക്ക എന്നിവിടങ്ങളിൽ ഉയർന്ന ചൂടിനൊപ്പം പൊടിപടലങ്ങളുള്ള കാറ്റ് അടിച്ചുവീശുമെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.