ജിദ്ദ: അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം യു.എൻ സുരക്ഷ കൗൺസിൽ നിറവേറ്റണമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കാനും ഗസ്സയിലെ ഉപരോധം പിൻവലിക്കാനും ശ്രമിച്ചുകൊണ്ടായിരിക്കണം ഇത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സുരക്ഷ കൗൺസിലിലെ സ്ഥിരാംഗം എന്ന നിലയിൽ ചൈന സമ്മർദം ചെലുത്തണമെന്നും ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ, പ്രത്യേകിച്ച് പ്രമേയങ്ങൾ നടപ്പാക്കുന്നതിന് വേണ്ടി കൗൺസിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനും അവരുടെ പ്രശ്നത്തിന് ന്യായവും സമഗ്രവും സുസ്ഥിരവുമായ ഒരു പരിഹാരം കാണുന്നതിനും ഇത് ആവശ്യമാണ്.
ഗസ്സയിലെയും പരിസരങ്ങളിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇക്കാര്യത്തിൽ നടത്തിയ അന്താരാഷ്ട്ര ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു. എല്ലാത്തരം സിവിലിയന്മാരെയും ലക്ഷ്യമിടുന്നത് നിർത്തേണ്ടതിെൻറ പ്രാധാന്യവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൽ അനുശാസിക്കുന്ന കാര്യങ്ങൾ എല്ലാ കക്ഷികളും പാലിക്കേണ്ടതിെൻറ പ്രതിബദ്ധതയും വിദേശകാര്യ മന്ത്രി വ്യക്ത മാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.