റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പുതിയ യൂനിറ്റ് മജ്മയിലെ തുമൈറിൽ രൂപവത്കരിച്ചു.
മലാസ് ഏരിയക്ക് കീഴിൽ എട്ടാമത്തെ യൂനിറ്റായാണ് തുമയിർ യൂനിറ്റ്. ജനറൽ ബോഡി യോഗത്തിൽ മലാസ് ഏരിയ പ്രസിഡൻറ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറർ സജിത്ത് സ്വാഗതം പറഞ്ഞു.
കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗം ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. കേളി ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രമണ്യൻ സംഘടനാ വിശദീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. കേളി പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത് കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
യൂനിറ്റ് പ്രസിഡൻറ് രവീന്ദ്രൻ, സെക്രട്ടറി ജലീൽ, ട്രഷറർ യംഷീദ് എന്നിവരെ ഭാരവാഹികളായും ഒമ്പത് പേരടങ്ങിയ യൂനിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിയേയും യോഗം തിരഞ്ഞെടുത്തു. കേളി മുഖ്യ രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, കേളീ ആക്ടിങ് ട്രഷറർ സെബിൻ ഇക്ബാൽ, മലാസ് ഏരിയ സെക്രട്ടറി സുനിൽകുമാർ, മലാസ് മുഖ്യരക്ഷാധികാരി ആക്ടിങ് കൺവീനർ ഫിറോസ് തയ്യിൽ, മലാസ് രക്ഷാധികാരി കമ്മിറ്റി അംഗം അഷ്റഫ്, റിയാസ്, മുകുന്ദൻ, ഇ.കെ. രാജീവൻ, നൗഫൽ എന്നിവർ സംസാരിച്ചു.
യൂനിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജലീൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.