ബുറൈദ: ലക്ഷദ്വീപിനെതിരെ നടക്കുന്ന കിരാത നടപടികൾക്കെതിരെ ബുറൈദയിലെ ഇടതു കൂട്ടായ്മ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ബുറൈദയിൽ നടന്ന പരിപാടി മുജീബ് കുറ്റിച്ചിറ ഉദ്ഘാടനം ചെയ്തു. കോർപറേറ്റുകൾക്കും വൻകിട കുത്തകകൾക്കും തങ്ങളുടെ കച്ചവടതാൽപര്യങ്ങൾക്കനുസരിച്ച് ദ്വീപിനെ യഥേഷ്ടം ഉപയോഗപ്പെടുത്താൻ വഴിയൊരുക്കുന്നതാണ് അവിടെ നടപ്പാക്കുന്ന ഓരോ പരിഷ്കാരങ്ങളും.
ഇതിനെതിരെ ശക്തമായി പോരാടുന്ന ദ്വീപ് നിവാസികളെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാനാണ് അഡ്മിനിസ്ട്രേറ്ററുടെ ശ്രമമെന്നും മുജീബ് കുറ്റിച്ചിറ പറഞ്ഞു. പരിപാടിയിൽ റജി ഡാനിയൽ അധ്യക്ഷത വഹിച്ചു. അബ്ദു കീച്ചേരി, അബ്ദുല്ല മലപ്പുറം എന്നിവർ സംസാരിച്ചു. അബ്ദുൽ അസീസ് സ്വാഗതവും മുനീർ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.