ജിദ്ദ: വേങ്ങര അലിവ് ചാരിറ്റി സെൽ ജിദ്ദ ചാപ്റ്റർ വാർഷിക കൺവെൻഷൻ സംഘടിപ്പിച്ചു. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് ലത്തീഫ് അരീക്കൻ അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. നൗഷാദ് ചേറൂർ റിപ്പോർട്ട് അവതരിപ്പിച്ചു. കാൻസർ രോഗികൾക്കുള്ള ചികിത്സ സഹായത്തിനുള്ള'കരുണാമൃതം'പദ്ധതിയിലേക്ക് ഏകദേശം 15 ലക്ഷത്തോളം രൂപ സമാഹരിക്കാൻ സാധിച്ചതായി യോഗം വിലയിരുത്തി. കാൻസർ രോഗികൾക്കുള്ള പുതിയ പദ്ധതികൾ തുടങ്ങാനും യോഗം തീരുമാനിച്ചു.
സി.കെ. റസാഖ് മാസ്റ്റർ, മജീദ് പുകയൂർ, മജീദ് കുട്ടീരി എന്നിവർ സംസാരിച്ചു. റഷീദ് പറങ്ങോടത്ത് സ്വാഗതവും നൗഷാദ് ചേറൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.